വായന പക്ഷാചരണം







ജി.എഫ് .യു. പി. സ്ക്കൂള്‍ അജാനൂരില്‍ വായനാപക്ഷാചരണത്തിന് വ്യത്യസ്ത പരിപാടികളോ‍‌ടെ തുടക്കമായി.

വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ ക്ളാസ്സിലും ക്ലാസ് റൂം ലൈബ്രറി, പുസ്തക വിതരണത്തിനായി വിദ്യാര്‍ത്ഥികള്‍ തന്നെ ലൈബ്രേറിയന്‍മാരായി. ഓരോ ദിവസവും അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും,രക്ഷിതാക്കളും പുസ്കാവതരണത്തിന് നേതൃത്വം നല്‍കി. മുത്തശ്ശി വായന ഹൃദ്യമായ അനുഭവമായി.

 ‍ചിത്രകല അദ്ധ്യാപകന്‍ .ശ്രീ.അരവിന്ദാക്ഷന്‍റെ നേതൃത്വത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍റെ  കുടനന്നാക്കുന്ന ചോയ്യിയിലെ കഥാപാത്രങ്ങള്‍ ക്യാന്‍വാസില്‍ പുനര്‍ജ്ജനിച്ചു. ഈ കലാവിഷ്കാരത്തിലൂടെ പ്രസ്തുത കഥയുടെ പ്രമേയം കുട്ടികള്‍ക്ക് അനായസേന സംവേദനക്ഷമാകുന്നതിന് സാധ്യമായി. അജാനൂര്‍ കടപ്പുറത്തെ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനായ കുട്ടിയേട്ടന്‍ സ്ക്കൂള്‍ ലൈബ്രറിയിലേക്കായി പുസ്തകങ്ങള്‍ നല്‍കി.