പക്കീരൻ വൈദ്യർ സ്മാരക വായനശാല പുനരുദ്ധാരണവും വായനാവാരം സമാപനവും
പതിവ് തെറ്റിച്ച് ഒരു വായനാ വാരം ,വേറിട്ട വഴികളിലൂടെ ചരിത്രത്തിലേക്ക് ........
കൽനൂറ്റാണ്ടായി ജീർണാവസ്ഥയിൽ കിടക്കുന്ന പക്കീരൻ വൈദ്യർ സ്മാരക വായനശാല അജാനൂർ ഫിഷറീസ് യു.പി.സ്കൂളിലെ കുട്ടികളുടെ പിഞ്ചു കരങ്ങളിലൂടെ വീണ്ടും അക്ഷരലോകത്തേ ക്ക് പിച്ച വെക്കുകയാണ്. 300 ഓളം ഗൃഹസന്ദർശനത്തിലൂടെ 200 പുസ്തകങ്ങളും 6 ദിനപത്രങ്ങളും വായനശാലക്ക് നേടികൊടുക്കാൻ കുട്ടികൾക്കായി . ഗ്രാമത്തിനാകെ ഉത്സവമായി മാറിയ വായനാവാരത്തിൻറെ സമാപനവും വായനശാലയുടെ അങ്ങണത്തിൽ വെച്ചുതന്നെ നടത്തി .
സംസ്ഥാനത്തിന്റെ വയനവരത്തിന്റെ ഇന്നോളമുള്ള ചരിത്രത്തിൽ ഈ മാതൃകാപ്രവർത്തനം തങ്കലിപികളാൽ രെഖപ്പെടുത്തിക്കഴിഞ്ഞു.നാട്ടുകാരുടെ നേതൃത്വത്തിൽ 101 അംഗ പുനരുദ്ധാരണ കമ്മിറ്റിയും 15 അംഗ വായനശാലാ കമ്മിറ്റിയുമായി പ്രവർത്ത നങ്ങൾ പുരോഗമിക്കുകയാണ് .
Subscribe to:
Posts (Atom)